Sunday, September 29, 2024
Saudi ArabiaTop Stories

സർട്ടിഫിക്കറ്റ് ഇല്ലാത്ത നിരവധി പ്രവാസികൾ ഇഖാമ പുതുക്കി; സൗദി എൻജിനീയറിംഗ് കൗൺസിലിൻ്റെ ആനുകൂല്യം വലിയ ആശ്വാസമായി

ജിദ്ദ: സൗദി എൻജിനീയറിംഗ് കൗൺസിൽ മെമ്പർഷിപ്പ് പുതുക്കാൻ സാധിക്കാത്ത ടെക്നീഷ്യൻ പ്രൊഫഷനുകളിലുള്ളവർക്ക് താൽക്കാലികമായി ഒരു വർഷത്തേക്ക് കൂടി മെമ്പർഷിപ്പ് പുതുക്കുന്നതിനുള്ള സൗകര്യം അധികൃതർ ഒരുക്കിയത് നിരവധി പ്രവാസികൾ ഉപയോഗപ്പെടുത്തി.

എൻജിനീയറിങ്ങ്, ടെക്നിക്കൽ   പ്രൊഫഷനുകൾ ഉള്ളവർക്ക് എൻജിനീയറിങ് കൗൺസിലിലെ മെമ്പർഷിപ്പ് പുതുക്കിയാൽ മാത്രമേ ഇഖാമ പുതുക്കാൻ സാധിക്കുമായിരുന്നുള്ളൂ.

എന്നാൽ ഇഖാമയിലെ പ്രൊഫഷനു അനുസൃതമായ സർട്ടിഫിക്കറ്റുകൾ കയ്യിൽ ഇല്ലാത്തത് നിരവധി പ്രവാസികൾക്ക് എൻജിനീയറിംഗ് കൗൺസിൽ രജിസ്ട്രേഷൻ നടത്തുന്നതിന് പ്രയാസം സൃഷ്ടിക്കുകയും അത് മൂലം ഇഖാമ പുതുക്കാൻ സാധിക്കാതെ വരികയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ഇപ്പോൾ സർട്ടിഫിക്കറ്റുകൾ കയ്യിൽ ഇല്ലാത്ത ടെക്നിക്കൽ  പ്രൊഫഷനുകൾ ഉള്ളവർക്കും എൻജിനീയറിംഗ് കൗൺസിൽ മെമ്പർഷിപ്പ് പുതുക്കാനുള്ള അവസരം അധികൃതർ ഒരുക്കിയിട്ടുള്ളത്.

എൻജിനീയറിങ് കൗൺസിലിൻറെ പുതിയ ഇളവ് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പ്രവാസികളാണ്  ഉപയോഗപ്പെടുത്തിയത്.

പ്രൊഫഷണൽ പരീക്ഷയ്ക്ക് ബാധ്യസ്ഥരാക്കുക, പ്രവാസി സാങ്കേതിക വിദഗ്ധരുടെ ഗുണനിലവാരവും കാര്യക്ഷമതയും നിയന്ത്രിക്കുക, രാജ്യത്തെ എഞ്ചിനീയറിംഗ് ജോലികൾ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇ പ്പോൾ നടപടിക്രമങ്ങളിൽ ഇളവ് നൽകിയിട്ടുള്ളത് എന്ന് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സ് വാക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്