Monday, September 30, 2024
KuwaitTop Stories

കുവൈത്തിൽ മാതാവിനെയും ട്രാഫിക് പോലീസിനേയും കുത്തിക്കൊന്ന വിദേശിയും മരണപ്പെട്ടു

കുവൈറ്റ് പൗരയായ തൻറെ മാതാവിനെയും തന്നെ പിടിക്കാൻ ശ്രമിച്ച ട്രാഫിക് പോലീസിനെയും കുത്തിക്കൊലപ്പെടുത്തിയ സിറിയൻ യുവാവ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടു.

കൊലപാതകത്തിനുശേഷം കീഴടങ്ങാൻ വിസമ്മതിച്ച പ്രതിക്ക് കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ വെടിവെപ്പിലാണ് പരിക്കേറ്റത്.

കൊല്ലപ്പെട്ട ട്രാഫിക് പോലീസിൻറെ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു പ്രതി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിച്ചത്.

പ്രതി മാതാവിനോട് പണം ആവശ്യപ്പെടുകയും എന്നാൽ മാതാവ് പണം നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് അവസാനം മാതാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് എന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്