തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി ഇത്തിഹാദ് എയർവേയ്സ്

അബുദാബി: ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്ന്  നേരത്തെ ഏർപ്പെടുത്തിയിരുന്ന വിമാന സർവീസ് വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി ഇത്തിഹാദ് എയർവെയ്സ് അറിയിച്ചു.

ഇത്തിഹാദ് എയർവെയ്സ്ൻറെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം  പ്രസ്താവിച്ചത്.

ഇന്ത്യക്കു പുറമേ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന്  എമിറേറ്റ്സ് എയർലൈൻസ് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിറകെയാണ് ഇപ്പോൾ തങ്ങളുടെ സർവീസുകൾ ജൂലൈ 21 വരെ കാൻസൽ ചെയ്തതായി ഇത്തിഹാദ് അറിയിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്