സൗദിയിൽ ജോൺസൺ വാക്സിൻ ഉടൻ എത്തുമെന്ന് മന്ത്രി
റിയാദ് : ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ സൗദി അറേബ്യയുമായി കരാർ ഒപ്പിട്ടതായി സൗദി നിക്ഷേപക മന്ത്രി ഖാലിദ് അൽ ഫാ ലിഹ് അറിയിച്ചു..
ഫുൾ ഇമ്മ്യൂൺ ആകാൻ ഒരു ഡോസ് എടുത്താൽ മതി എന്നതാണ് മറ്റു വാക്സിനുകൾ നിന്ന് ജോൺസൺ ആൻഡ് ജോൺസൺ വാക്സിനെ വ്യത്യസ്തമാക്കുന്നത്.
വിഷൻ 2030 ഭാഗമായി ഗവേഷണം, ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടങ്ങി വാക്സിൻ ലഭ്യമാക്കുന്നതിന് പുറമേ മറ്റു മൂന്നു കരാറുകളിൽ കൂടി ജോൺസൺ ആൻഡ് ജോൺസൺ സൗദി അറേബ്യയുമായി ഒപ്പിട്ടിട്ടൂണ്ട്.
ഫൈസർ, ആസ്ട്രസെനക്ക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ നാലു വാക്സിനുകളാണ് സൗദി അറേബ്യ അംഗീകരിച്ചത്. ഇതിൽ ജോൺസൺ ആൻഡ് ജോൺസൺ ഒഴികെയുള്ള മറ്റു വാക്സിനുകൾ എല്ലാം രണ്ട് ഡോസ് എടുത്താൽ മാത്രമേ ഫുൾ ഇമ്മ്യൂൺ ആകുകയുള്ളൂ. നിലവിൽ ജോൺസൺ ആൻഡ് ജോൺസൺ, മോഡേണഎന്നീ വാക്സിനുകൾ സൗദിഅറേബ്യയിൽ ലഭ്യമല്ല.
അതേസമയം സൗദിയിൽ പുതുതായി 1567 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആക്ടീവ് കേസുകൾ 11,724 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa