Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ആക്ടീവ് കേസുകൾ പന്ത്രണ്ടായിരത്തിന് മുകളിലേക്ക് ഉയർന്നു

ജിദ്ദ. പുതുതായി 1486 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിലെ നിലവിലുള്ള ആക്ടീവ് കേസുകൾ 12140 ആയി ഉയർന്നു.

1406 പേർ നിലവിൽ ഗുരുതരാവസ്ഥയിൽ ഉണ്ട്. 15 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7819 ആയി.

സൗദിയിൽ ഇതുവരെ 1,77,61,743 വാക്സിൻ ഡോസ്  വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം 12 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് ആദ്യ ഡോസ് വാക്സിൻ നൽകുന്നത് രാജ്യത്തെ വിവിധ വാക്സിൻ കേന്ദ്രങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്