റിയാദ് സിറ്റി പബ്ലിക് ട്രാൻസ്‌പോർട്ട് സെപ്തംബർ മുതൽ ആരംഭിക്കുമെന്ന് സാപ്റ്റ്‌കോ
റിയാദ്: കിംഗ് അബ്ദുൽ അസീസ് പബ്ളിക് ട്രാൻസ്പോർട്ട് നെറ്റ് വർക്കിൻ്റെ ഭാഗമായി റിയാദ് നഗരത്തിലൂടെയുള്ള പൊതു ഗതാഗതം സെപ്തംബർ 1 മുതൽ ആരംഭിക്കുമെന്ന് സാപ്റ്റ്കോ (സൗദി പബ്ളിക് ട്രാൻസ്പോർട്ട് കംബനി) അറിയിച്ചു.
റിയാദ് സിറ്റി റോയൽ കമ്മീഷൻ ഇത് സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് സാപ്റ്റ്‌കോ അറിയിപ്പിൽ നിന്ന് വ്യക്‌തമാകുന്നത്.
ആവശ്യമായ നടപടികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട വകുപ്പുകൾ തമ്മിൽ ഏകോപനം നടക്കുന്നുണ്ടെന്നും അതേ സമയം നിലവിൽ പദ്ധതി ചിലവുകൾ സംബന്ധിച്ച് അവലോകനം നടന്നിട്ടില്ലെന്നും സാപ്റ്റ്കോ സൂചിപ്പിച്ചു.
റിയാദ് പബ്ളിക് ട്രാൻസ്പോർട്ടേഷൻ പദ്ധതി നടത്തിപ്പിനു സാപ്റ്റ്കോ ഒരു ഫ്രഞ്ച് കംബനിയുമായി നേരത്തെ കരാർ ഒപ്പിട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa