Friday, September 20, 2024
Saudi ArabiaTop Stories

സൗദിയിൽ 15 ലക്ഷത്തിലധികം പേർ സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ചു

റിയാദ്: സൗദിയിൽ ഇത് വരെയായി 1,79,43,851 ഡോസ് കൊറോണ വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിൽ 16.3 മില്യൻ ആദ്യ ഡോസും 1.59 മില്യൺ സെക്കൻഡ് ഡോസുമാണു വിതരണം ചെയ്തതെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു.

1.35 മില്യൻ മുതിർന്ന വ്യക്തികൾ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 1,67,000 ഫസ്റ്റ് ഡോസ് രെജിസ്റ്റ്രേഷനാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നടന്നത്.

കഴിഞ്ഞ ഡിസംബർ 28 നും ജൂൺ 7 നുമിടയിലായി ഗുരുതരാവസ്ഥയിലായവരിൽ 99 ശതമാനം പേരും വാക്സിൻ സ്വീകരിക്കാത്തവരായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പുതുതായി 1534 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിൽ നിലവിലുള്ള ആക്റ്റീവ് കൊറോണ കേസുകൾ 12,174 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്