കൈക്കൂലി വാങ്ങി തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് മാറ്റിക്കൊടുക്കുന്ന സൗദികളും വിദേശികളും അടങ്ങുന്ന സംഘം അറസ്റ്റിൽ
ദമാം: തവക്കൽനാ ആപിലെ ഇമ്യൂൺ സ്റ്റാറ്റസ് കൈക്കൂലി വാങ്ങി മാറ്റി കൊടുക്കുന്ന സ്വദേശികളും വിദേശികളും അടങ്ങുന്ന സംഘം സൗദി ആൻറി കറപ്ഷൻ ബ്യൂറോയുടെ പിടിയിലായി.
കിഴക്കൻ പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയത്തിലെ രണ്ട് സൗദി ഉദ്യോഗസ്ഥരും അവർക്കിടയിലും ആവശ്യക്കാർക്ക് ഇടയിലും ഇടനിലക്കാരനായി പ്രവർത്തിച്ച സ്വദേശികളും വിദേശികളും ആണ് പിടിക്കപ്പെട്ടത്.
തവക്കൽന ആപ്പിലെ വാക്സിൻ സ്വീകരിച്ചതും സ്വീകരിക്കാത്തതും രോഗം സ്ഥിരീകരിച്ചതും തുടങ്ങിയുള്ള വിവരണങ്ങൾ കൈക്കൂലിക്ക് പകരം ആവശ്യാനുസരണം മാറ്റി കൊടുക്കുകയായിരുന്നു ഉദ്യോഗസ്ഥർ ചെയ്തത്.
പ്രതികളിലെ ഇടനിലക്കാരിൽ ചിലർ ഇത്തരത്തിൽ സ്റ്റാറ്റസുകൾ മാറ്റി കൊടുക്കുമെന്ന തരത്തിലുള്ള പരസ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സൗദി അഴിമതി വിരുദ്ധ സമിതി ഇതിനെക്കുറിച്ച് അന്വേഷിച്ചത്.
നേരത്തെ ചില സൗദി ഓൺലൈൻ ന്യൂസ് പോർട്ടലുകൾ ഇത്തരത്തിലുള്ള പരസ്യങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ അക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി അഴിമതിവിരുദ്ധ സമിതി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa