തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop StoriesU A E

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി എമിറേറ്റ്സ്

ദുബൈ: ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്ന് തങ്ങളുടെ വിമാനസർവീസുകൾ ഉണ്ടാകില്ല എന്ന് എമിറേറ്റ്സ് അറിയിച്ചു.

അതോടൊപ്പം കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ സന്ദർശിച്ചവരെ മറ്റു രാജ്യങ്ങളിൽ നിന്നും  യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്ന്  നേരത്തെ ഏർപ്പെടുത്തിയിരുന്ന വിമാന സർവീസ് വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി ഇത്തിഹാദ് എയർവെയ്സ് നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യക്കു പുറമേ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന്  എമിറേറ്റ്സ് എയർലൈൻസ് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിറകെയാണ് ഇപ്പോൾ തങ്ങളുടെ സർവീസുകൾ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തതായി എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്.

എമിറേറ്റ് സിൻ്റെ പുതിയ തീരുമാനം  യുഎഇ പ്രവാസികൾക്ക് പുറമേ സൗദി പ്രവാസികൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്