പത്ത് ദിവസം മുംബ് കാണാതായ സൗദി പൗരനെ മരിച്ച നിലയിൽ കണ്ടെത്തി
അസീർ: പത്ത് ദിവസം മുംബ് കാണാതായ യഹ്യ ഹർബാൻ എന്ന 75 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി മകൻ അറിയിച്ചു.
അദ്ദേഹത്തെ കാണാതായ പ്രദേശാത്തു തന്നെയുള്ള ഒരു കെട്ടിടത്തിൻ്റെ മുകളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വാതിൽ അടഞ്ഞ നിലയിലാരുന്നു ഉള്ളത്. നാലു ദിവസം മുംബ് മരിച്ചിരിക്കാനാണു സാധ്യതയെന്ന് തിരച്ചിൽ നടത്തിയ സംഘത്തിലുള്ളവർ സൂചിപ്പിച്ചു.
അൾഷിമേഴ്സ് ബാധിച്ച യഹ്യ ഹർബാനെ 10 ദിവസം മുംബ് കാണാതായതായി കുടുംബം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. പ്രത്യേക വളണ്ടിയർ സംഘവും റെസ്ക്യൂ ടീമുമെല്ലാം തിരച്ചിലിൽ ഭാഗമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q