Monday, September 23, 2024
Saudi ArabiaTop Stories

ഒരു നെഞ്ചും രണ്ട് തലയുമായി മക്കയിൽ സയാമീസ് ഇരട്ടകൾ പിറന്നു

മക്ക: മക്കയിലെ മറ്റേണിറ്റി ആൻ്റ് ചിൽഡ്രൻ ഹോസ്പിറ്റലിൽ ഇന്ന് രണ്ട് തലയും ഒരു നെഞ്ചുമായി സയാമീസ് ഇരട്ടകൾ പിറന്നു.

കുട്ടികളുടെ സ്ഥിതി നോർമൽ ആണെന്നും അവരുടെ ശ്വസന പ്രക്രിയകൾ സാധാരണ രീതിയിൽ തന്നെ നടക്കുന്നുണ്ടെന്നും ഇൻ്റ്റൻസീവ് കെയർ കൺസൽട്ടൻ്റ് ഡോ: ഫൈസ അൽ സലാമി അറിയിച്ചു.

രണ്ട് കിഡ്നിയും ഒരു ലിവറുമാണുള്ളതെന്നാണു റിപ്പോർട്ട്. ഒരു കിഡ്നി സാധാരണ വലിപ്പത്തിലും മറ്റൊരു കിഡ്നി ചെറിയതുമാണ്.

ഓരോ കുട്ടികളിലും രണ്ട് ശ്വാസകോശങ്ങളുടെ സാന്നിദ്ധ്യവും ഓരോരുത്തർക്കും നട്ടെല്ലും ഹൃദയവും ഉള്ളതായും സ്കാനിംഗിൽ വ്യക്തമായിട്ടുണ്ടെന്നും ഡോക്ടർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്