Monday, September 23, 2024
Saudi ArabiaTop Stories

റിയാദിൽ വീടിനു മുകളിൽ പെൺ സിംഹം; വീഡിയോ കാണാം

റിയാദ്: ഒരു വീടിനു മുകളിൽ പെൺ സിംഹം സ്വൈര്യവിഹാരം നടത്തുന്ന വീഡിയോ സൗദി പൗരൻ മൊബൈലിൽ പകർത്തിയത് അറബ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

റിയാദിലെ ഹയ്യുറിമാലിലെ ഒരു വീടിനു മുകളിലായിരുന്നു സിംഹത്തെ കാണാൻ സാധിച്ചത്. വീട്ടുകാർക്കും സിംഹത്തെക്കുറിച്ച് യാതൊരു അറിവുമില്ല.

വീഡിയോ റെക്കോർഡ് ചെയ്ത വ്യക്തിയുടെ സഹോദരൻ്റെ സമീപത്തുള്ള വീടിനു മുകളിലാണു സിംഹം ഉള്ളത്. തൻ്റെ അയൽ വാസികൾക്ക് സിംഹത്തിൻ്റെ ഉടമയാരാണെന്നോ എവിടെ നിന്ന് വന്നതാണെന്നോ അറിയില്ലെന്നാണു അദ്ദേഹം ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിനോട് പറഞ്ഞത്.

സൗദി വന്യജീവി സംരക്ഷ വിഭാഗവും ബന്ധപ്പെട്ട മറ്റു വകുപ്പുകളും ചേർന്ന് പ്രശനത്തിൽ ഇടപെട്ടെന്നും സിംഹത്തെ നിയന്ത്രണത്തിലാക്കാൻ സാധിച്ചതായും പരിശീലനം ലഭിച്ച സിംഹമായതിനാൽ ആർക്കും ഉപദ്രവം ഉണ്ടായില്ലെന്നുമാണ് അവസാന റിപ്പോർട്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം

https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്