Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ കാറുകൾക്ക് മേൽ ട്രക്ക് പാഞ്ഞ് കയറിയുണ്ടായ വൻ അപകടത്തിൻ്റെ കാരണം ബ്രേക്ക് നഷ്ടപ്പെട്ടത്; വീഡിയോ കാണാം

അസീർ: മഹായിൽ അസീറിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ അപകടത്തിനു കാരണമായത് ട്രക്കിൻ്റെ ബ്രേക്ക് നഷ്പടപ്പെട്ടതാണെന്ന് റിപ്പോർട്ട്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന മറ്റു കാറുകൾക്ക് മേൽ ബ്രേക്ക് നഷ്ടപ്പെട്ട ട്രക്ക് അതി വേഗതയിൽ പാഞ്ഞു കയറുകയായിരുന്നു.

അപകടത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റെഡ് ക്രസൻ്റ് പ്രവർത്തകർ അപകടസ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

അപകടം നടന്ന ട്രക്ക് ഓടിച്ച ഡ്രൈവർ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അപകടത്തിൽ പെടുന്നതിനു മുംബ് ട്രക്കിൽ നിന്നും വീപകൾ താഴെ വീഴുകയും മറ്റു ഡ്രൈവർമാർ അത് ഉണർത്തിയെങ്കിലും ഡ്രൈവർ അത് ഗൗനിക്കാതെ മുന്നോട്ട് പോകുകയയിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

ട്രക്ക് സിഗ്നലിൽ നിർത്തിയിട്ട മറ്റു കാറുകൾക്ക് മേൽ പാഞ്ഞ് കയറുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാടസാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം

https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്