സൗദിയിൽ 30 വയസ്സിനു മുകളിലുള്ളവർക്ക് സെകൻഡ് ഡോസ് വാക്സിൻ വിതരണം രണ്ടാഴ്ചക്ക് ശേഷം; 40 വയസ്സ് പൂർത്തിയായവർക്ക് സെകൻഡ് ഡോസ് വിതരണം ആരംഭിച്ചു; രാജ്യത്ത് കൊറോണ ആക്റ്റീവ് കേസുകളിൽ വർദ്ധനവ്
ജിദ്ദ: പുതുതായി 1277 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സൗദിയിലെ നിലവിലുള്ള ആക്റ്റീവ് കേസുകൾ 11,954 ആയി ഉയർന്നു. 1080 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
16 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7907 ആയി ഉയർന്നു. 1363 പേർ നിലവിൽ ഗുരുതരാവസ്ഥയിലാണുള്ളത്.
അതേ സമയം ഹിജ്രി ഡേറ്റ് പ്രകാരം 40 വയസ്സ് പൂർത്തിയായവർക്ക് സെക്കൻഡ് ഡോസ് വാക്സിനുള്ള അപോയിൻ്റ് മെൻ്റിനു ബുക്ക് ചെയ്യാനുള്ള സൗകര്യം തവക്കൽനയിൽ സജ്ജമായതായി തവക്കൽനാ ഔദ്യോഗികമായി അറിയിച്ചു.
മുപ്പത് വയസ്സിനും നാല്പത് വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് രണ്ടാഴ്ചക്ക് ശേഷം സെകൻഡ് ഡോസ് വാക്സിൻ വിതരണം നടത്തുമെന്ന് അൽ ഇഖ്ബാരിയ റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa