കുവൈത്തി വനിതയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ തൂക്കിക്കൊല്ലാൻ വിധി; ശിക്ഷ വിധിച്ചത് റെക്കോർഡ് സമയത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തി വനിത ഫറാഹ് അക് ബറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് കുവൈത്ത് ക്രിമിനൽ കോർട്ട് വധ ശിക്ഷ വിധിച്ചു.
കുവൈത്ത് ഡിഫൻസിലെ ഉദ്യോഗസ്ഥനായിരുന്നു പ്രതി. കഴിഞ്ഞ റമളാനിൽ നടന്ന കൊലപാതകത്തിൻ്റെ വിചാരണ റേക്കോർഡ് സമയത്തിൽ പൂർത്തിയാക്കിയാണു ശിക്ഷ വിധിച്ചിട്ടുള്ളത്.
കഴിഞ്ഞ ഏപ്രിൽ 21 നു തൻ്റെ രണ്ട് കുട്ടികളൂമായി സഞ്ചരിക്കുന്നതിനിടയിൽ ഫറഹിനെ പ്രതി കുട്ടികളുടെ മുംബിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കുവൈത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു ഇത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ജൂൺ 22 നു പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa