Tuesday, November 26, 2024
Saudi ArabiaTop Stories

ദമാമിൽ സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി

ദമാം: സൗദി ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾക്കെതിരെ സായുധാക്രമണങ്ങൾ നടത്തിയ സ്വദേശിയെ വധ ശിക്ഷക്ക് വിധേയനാക്കി.

അഹ്മദ് ബിൻ സ ഈദ് ബിൻ അലി ജൻബി എന്ന സൗദി പൗരനെയാണു സായുധ കലാപങ്ങൾ നടത്തിയതിനും ഭീകരാക്രമണങ്ങൾ നടത്തിയതിനും വധ ശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തീഫ് ഗവർണറേറ്റിലെ പല സ്ഥലങ്ങളിലെയും കൺട്രോൾ പോയിന്റുകളിലെയും സുരക്ഷാ പട്രോളിംഗുകളിലെയും സുരക്ഷാഉദ്യോഗസ്ഥർക്കെതിരെ നിറയൊഴിച്ചതിൽ ഇയാൾ പ്രതിയാണ്.

അതോടൊപ്പം ഭീകര പ്രവർത്തനങ്ങൾക്കുള്ള ധന സഹായം നൽകുന്നതിലും ആയുധങ്ങൾ കൈമാറുന്നതിലുമെല്ലാം പ്രതി ഉൾപ്പെട്ടിട്ടുണ്ട്.

സമധാന വ്യവസ്ഥകൾ തകിടം മറിക്കാനുള്ള ശ്രമങ്ങൾ, കലാപങ്ങൾ ആസൂത്രണം ചെയ്യൽ, മയക്ക് മരുന്ന് പ്രമോഷൻ എന്നിവയും പ്രതിക്കെതിരെ തെളിയിക്കപ്പെട്ട കുറ്റങ്ങളാണ്.

പ്രതിയെ  വധ ശിക്ഷക്ക് വിധേയനാക്കാനുള്ള സ്പെഷ്യൽ ക്രിമിനൽ കോർട്ട് വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും പിന്തുണച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട്  ഉത്തരവിടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്