ഖത്തറിൽ നിന്നും 250 റിയാൽ കൊടുത്താൽ സൗദിയിലെത്താം; ചെലവ് ചുരുക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമായി ബസ് സർവീസുകളും
ദോഹ: ഖത്തറിൽ നിന്ന് സൗദിയിലേക്കുള്ള ബസ് സർവീസുകൾ കുറഞ്ഞ ചെലവിൽ സൗദിയിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് അനുഗ്രഹമാകുന്നു.
ദോഹയിൽ നിന്നും സൗദിയിലെ ഹുഫൂഫിലേക്കുള്ള ബസ് സർവീസിനു വെറും 250 റിയാൽ മാത്രമാണു ഈടാക്കുന്നത്.
അതേ സമയം ഇതേ ബസിൽ ദമാമിൽ പോകേണ്ടവർക്ക് 350 റിയാൽ മുടക്കിയാലും ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കും.
നാലു പേർക്ക് ഒരു കാറിൽ ദമാമിലെത്താൻ സാധിക്കുന്ന കാർ ടാക്സികളും ഇതോടൊപ്പം ലഭ്യമാണ്. കാർ ടാക്സിക്ക് ഒരാൾക്ക് 500 റിയാൽ ആണ് ചെലവ്.
ദോഹയിൽ നിന്ന് സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ചില സമയങ്ങളിൽ ടിക്കറ്റിനു ഉയർന്ന റേറ്റ് കാണിക്കുന്നതിനാൽ ഖത്തറിൽ 14 ദിവസം കഴിഞ്ഞ് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് കര മാർഗമുള്ള ചെലവ് ചുരുങ്ങിയ മാർഗങ്ങൾ വലിയ ആശ്വാസമാണു നൽകുന്നത്.
ഇത്തരത്തിൽ ഖത്തറിലേക്ക് ചുരുങ്ങിയ ചെലവിൽ പോകാൻ സാധിക്കുന്നത് മൊത്തം യാത്രാ ചെലവിൽ വലിയ കുറവ് വരുത്താൻ സഹായകരമായിട്ടുണ്ടെന്ന് ഇത് പോലെ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത സിയാദ് അബൂബക്കർ എറണാകുളം അറേബ്യൻ മലയാളിയോട് പറഞ്ഞു.
കര മാർഗം സൗദിയിലെത്താൻ കൂടുതൽ സമയം ആവശ്യമില്ലെന്നതും ആളുകളെ ഇതിലേക്ക് ആകർഷിപ്പിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa