സൗദിയുടെ വിവിധ പ്രവിശ്യകളിൽ ഡെൽറ്റ വൈറസ് വ്യാപിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം
റിയാദ്: രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ കൊറോണ ഡെൽറ്റ വകഭേദം വ്യാപിച്ചിട്ടുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
കൊറോണയുടെ അടിസ്ഥാന വൈറസിൻ്റെ വ്യാപനത്തിൻ്റെ മൂന്നിരട്ടി സ്പീടിലാണ് ഡെൽറ്റ വൈറസ് വ്യാപിക്കുന്നത്.
ഡെൽറ്റയുടെ സാന്നിദ്ധ്യം ഉള്ളത് കൊണ്ട് തന്നെ ഒരു ഡോസ് വാക്സിൻ കൊണ്ട് പ്രതിരോധം സാധ്യമല്ലെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മിപ്പിച്ചു.
12 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഫൈസർ സ്വീകരിച്ച ശേഷം സെകൻഡ് ഡോസ് മൊഡേണയും മൊഡേണ സ്വീകരിച്ചവർക്ക് സെകൻഡ് ഡോസ് ഫൈസറും സ്വീകരിക്കാമെന്നും നേരത്തെ ആരോഗ്യ മന്ത്രാലയ വാക്താവ് അറിയിച്ചിരുന്നു.
12 വയസ്സ് മുതൽ 17 വയസ്സ് വരെ പ്രായമുള്ളവർക്ക് മൊഡേണ നൽകുന്നതിനുള്ള അംഗീകാരം സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി ഇന്ന് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa