Thursday, November 28, 2024
GCC

സൗദിയിൽ പുതിയ രോഗികൾ 360 മാത്രം; 3.43 കോടി വാക്സിൻ ഡോസുകൾ നൽകി

ജിദ്ദ: രാജ്യത്തെ പുതിയ കൊറോണ രോഗികളുടെ എണ്ണത്തിലും ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും ഇന്നും ആശ്വാസമേകുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 360 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം 741 പേർ സുഖം പ്രാപിച്ചു.

നിലവിൽ 4487 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 1127 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

പുതുതായി 9 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 8490 ആയി ഉയർന്നിട്ടുണ്ട്.

അതേ സമയം സൗദിയിൽ ഇത് വരെയായി 3,43,14,491 ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞു. അതിൽ 2,14,96,159 ഫസ്റ്റ് ഡോസും 1,28,18,332 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്