Tuesday, November 12, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ കേസുകൾ കുറയാനുള്ള കാരണം വ്യക്തമാക്കി ആരോഗ്യ വിദഗ്ദൻ

റിയാദ്: രാജ്യത്തെ കൊറോണ കേസുകളിലും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ടാകാനുള്ള കാരണം പ്രമുഖ സൗദി പകർച്ചാ വ്യാധി കൺസൾട്ടൻ്റ് ഡോ: അലി ഷഹ്രി വ്യക്തമാക്കി.

കേസുകൾ കുറയാനും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ചുരുങ്ങാനും കാരണം ആളുകൾ വാക്സിൻ സെക്കൻഡ് ഡോസ് വ്യാപകമായി സ്വീകരിക്കാൻ തുടങ്ങിയത് കൊണ്ടാണെന്നാണു ഡോ: അലി പറഞ്ഞത്.

വാക്സിൻ രണ്ടാം ഡോസ് എടുക്കുന്നവരുടെ എണ്ണം കൂടും തോറും പുതിയ രോഗികളുടെ എണ്ണവും ഐ സി യു വിൽ കഴിയുന്നവരുടെ എണ്ണവും കുറയുമെന്നും ഡോ: അലി ഷഹ്രി സൂചിപ്പിച്ചു.

സൗദിയിൽ ഇത് വരെ 1,28 കോടി ജനങ്ങൾ സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 2.15 കോടി ജനങ്ങൾ ഫസ്റ്റ് ഡോസും സ്വീകരിച്ചിട്ടുണ്ട്.

അതേ സമയം രാജ്യത്തെ കൊറോണ ഗ്രാഫ് വലിയ ആശ്വാസം നൽകുന്നതാണെന്നും അതോടൊപ്പം പൊതു ജനങ്ങൾ പ്രതിരോധ മുൻ കരുതലുകൾ പാലിക്കുന്നത് തുടരണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്