Tuesday, September 24, 2024
Saudi ArabiaTop Stories

ജിദ്ദ മക്ക എക്സ്പ്രസ് വേയിൽ ടാങ്കറിന് തീപ്പിടിച്ച് പത്ത് വാഹനങ്ങൾ കത്തി നശിച്ചു ; വീഡിയോ

ജിദ്ദ: ജിദ്ദ-മക്ക എക്സ്പ്രസ് വേയിൽ പെട്രോൾ ടാങ്കറിനു തീപ്പിടിച്ച് ടാങ്കറിനു പിറകിലുണ്ടായിരുന്ന 10 വാഹനങ്ങൾ കത്തി നശിച്ചു.

അതേ സമയം അപകടം കാരണം ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ഒരു ആക്സിഡൻ്റിനു പിറകെയായിരുന്നു ടാങ്കറിനു തീപ്പിടിച്ചതെന്ന് സൗദി ഓൺലൈൻ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.

വാഹനങ്ങൾ കത്തുന്ന വീഡിയോ ഇന്ന് പുലർച്ചെ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ അണക്കാനും രക്ഷാപ്രവർത്തനത്തിനും രംഗത്തിറങ്ങിയതിനാൽ വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

അതേ സമയം തീപ്പിടിത്തത്തിനു ശേഷം വാഹന ഗതാഗതം സാധാരണ രീതിയിലെക്ക് മടങ്ങിയിട്ടുണ്ടെന്നും കത്തിയ വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്തതായും റോഡ് സെക്യൂരിറ്റി ഫോഴ്സ് അറിയിച്ചു.

ജിദ്ദ മക്ക റോഡിലുണ്ടായ തീപ്പിടിത്തത്തിൻ്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്