Tuesday, September 24, 2024
Saudi ArabiaTop Stories

മക്കയിൽ വനിതാ ഡോക്ടറുടെ മുഖത്തടിച്ച സ്വദേശി അറസ്റ്റിൽ

മക്ക: അൽ നൂർ ഹോസ്പിറ്റലിലെ വനിതാ ഡോക്ടറുടെ മുഖത്തടിച്ച സ്വദേശി പൗരനെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം അറിയിച്ചു.

അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന ഡോക്ടറെയാണു 40 കാരനായ പ്രതി അടിച്ചത്. പ്രതിയെ സമാധാനിപ്പിക്കാൻ ശ്രമിച്ച മറ്റൊരു ഡോക്ടർക്കും മർദ്ദനമേറ്റു.

തൻ്റെ ഫയൽ പരിശോധിക്കാൻ പ്രതി ഡോക്ടറോട് ആവശ്യപ്പെട്ടപ്പോൾ ഫയൽ പരിശോധിച്ച ഡോക്ടർ ടെസ്റ്റുകളുടെ റിസൽറ്റ് വരാനുണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു ഒരു പ്രകോപനവും കൂടാതെ പ്രതി ഡോക്ടറുടെ മുഖത്തടിച്ചത്.

തുടർന്ന് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഇടപെടുകയും പ്രതിയെ പിടികൂടി സുരക്ഷാ വിഭാഗത്തിനു കൈമാറുകയും ചെയ്യുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്