സൗദിയിലേക്ക് നേരിട്ട് പോകുന്നതിനുള്ള ബുക്കിംഗ് സ്വീകരിച്ച് ട്രാവൽ ഏജൻസികളുടെ പരസ്യങ്ങൾ
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നേരിട്ട് പോകുന്നതിനുള്ള അനുമതി പ്രഖ്യാപിച്ചതോടെ പല ട്രാവൽ ഏജൻസികളും ബുക്കിംഗ് സ്വീകരിക്കുന്നതിനുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി.
ഇപ്പോൾ ബുക്കിംഗ് സ്വീകരിച്ച് ഡാറ്റകൾ കളക്റ്റ് ചെയ്ത് വിമാന സർവീസ് ആരംഭിക്കുന്ന സമയം യാത്രക്കാരെ ബന്ധപ്പെടുകയാണ് ബുക്കിംഗ് സ്വീകരിക്കുന്ന ട്രാവൽ ഏജൻസികളുടെ ലക്‌ഷ്യമെന്നാണ് മനസ്സിലാകുന്നത്.
അതേ സമയം വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സൗദി സിവിൽ ഏവിയേഷൻ്റെ സർക്കുലർ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതിൽ പുനരാരംഭിക്കുന്ന ഡേറ്റ് പരാമർശിച്ചിട്ടില്ല.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയവർക്ക് നേരിട്ട് പറക്കാനുള്ള അനുമതി ലഭിച്ച വാർത്ത ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാണുന്നത്.
നേരിട്ട് മടക്കയാത്ര സാധ്യമാകാത്ത സ്ഥിതിയിലും ഇടക്കിടെ അന്താരാഷ്ട്ര വിമാന യാത്രാ വിലക്കുകൾ ഏർപെടുത്തുന്ന സാഹചര്യത്തിലും സൗദിയിൽ ഉള്ള പലരും നാട്ടിലേക്കുള്ള യാത്രകൾ മാറ്റി വെച്ചിരുന്നു. ഇപ്പോൾ അത്തരക്കാർക്കും ധൈര്യമായി നാട്ടിലേക്ക് പോകാനുള്ള അവസരമാണു വന്നിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa