Saturday, November 23, 2024
GCC

ഇന്ത്യയിൽ നിന്നുള്ള വിസിറ്റ് വിസക്കാർക്ക് ഷാർജയിലേക്ക് നേരിട്ട് പറക്കാനാകില്ല; അറിയിപ്പ് തിരുത്തി എയർ അറേബ്യ

ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ഇ വിസക്കാർക്ക് ഷാർജയിലേക്ക് പറക്കാമെന്ന അറിയിപ്പ് എയർ അറേബ്യ.തിരുത്തി.

ഇന്ത്യക്ക് പുറമെ പാകിസ്താൻ, നേപാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ റെസിഡൻസ് വിസക്കാർക്കും ടൂറിസ്റ്റ്, ഇ എംപ്ളോയ്‌മെൻ്റ് വിസക്കാർക്കും ഷാർജയിലേക്ക് പ്രവേശിക്കാമെന്നായിരുന്നു എയർ അറേബ്യ ആദ്യം അറിയിച്ചിരുന്നത്.

E-visa, Tourist E-visa,employment E-visa എന്നിവയുള്ളവർക്ക് മുൻ കൂർ അനുമതിയോ രെജിസ്റ്റ്രേഷനോ ആവശ്യമില്ലെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു.

എന്നാൽ വിസിറ്റ് വിസക്കാർക്ക് യു എ ഇയിലേക്ക് യാത്രാ വിലക്കില്ലാത്ത ഒരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം ഷാർജയിലേക്ക് യാത്ര ചെയ്യാൻ സാധിക്കും എന്നാണ് എയർ അറേബ്യ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.

അതേ സമയം വൈകാതെത്തന്നെ ഇന്ത്യയിൽ നിന്ന് വിസിറ്റിംഗിൽ യു എ ഇയിലേക്ക് നേരിട്ട് പറക്കാൻ സാധിക്കുമെന്നാണു പ്രതിക്ഷിക്കപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്