‘ഹാപ്പിനെസ്സ് ഹോം മൈഡ്’ തനിമ ബോധവൽക്കരണ ക്ലാസ് ഇന്ന്
ദമ്മാം: വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് തനിമ സാംസ്‌കാരിക വേദി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഇന്ന് (ആഗസ്റ്റ് 28 ശനിയാഴ്ച്ച) വൈകുന്നേരം 6.30 ന് നടക്കുന്ന പരിപാടിയിൽ ഡോ.മുഹമ്മദ് ബദീഉസമാൻ സംസാരിക്കും.
നവ ദമ്പതികളെയും രക്ഷിതാക്കളെയും വിവാഹിതരാവാനിരിക്കുന്നവരെയും ലക്ഷ്യം വെക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 055 878 2853, 058 295 6978 ഈ നമ്പറിൽ വിളിച്ച് രജിസ്‌റ്റർ ചെയ്യാം.
വിവാഹ മോചന നിരക്കുകൾ ക്രമാതീതമായി വർധിക്കുന്ന ഇക്കാലത്ത് ഇത്തരം ബോധവൽക്കരണ പരിപാടികൾക്ക് സാമൂഹ്യ പ്രസക്തിയേറെയുണ്ടെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa