Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതർ 234 മാത്രം; ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കുറയുന്നു; 3.58 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു

റിയാദ്: സൗദിയിലെ പുതിയ കൊറോണ കേസുകളിലും ആക്റ്റീവ് കേസുകളിലും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും ആശ്വാസ വാർത്തകൾ തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 234 പേർക്ക് മാത്രമാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 409 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 3537 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 978 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് സൗദിയിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ആയിരത്തിന് താഴെയാകുന്നത്.

ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8526 ആയി ഉയർന്നിട്ടുണ്ട്.

അതേ സമയം രാജ്യത്ത് ഇത് വരെയായി 3,58,81,237 ഡോസ് വാക്സിൻ നല്കിയതയായി ആരോഗ്യമന്ത്രാലയ ഡാറ്റകൾ വ്യകതമാക്കുന്നു. അതിൽ 2,18,69,789 ഫസ്റ്റ് ഡോസും 1,40,11,448 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രുപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്