Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയവർക്ക് നേരിട്ട് സൗദിയിലേക്ക് മടങ്ങുന്നതിനുള്ള അനുമതി ലഭിച്ചതിനു പിറകെ പ്രവാസികൾ നേരിട്ട് സൗദിയിലേക്ക് മടങ്ങാൻ തുടങ്ങി.

എന്നാൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോൾ ഇത്തരത്തിൽ സൗദിയിലേക്ക് മടങ്ങുന്നതെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയ ചർട്ടേഡ് വിമാനങ്ങളിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത പ്രവാസികൾ പത്തിൽ താഴെ മാത്രമായിരുന്നു. ബാക്കിയുള്ള യാത്രക്കാരെല്ലാം നേരത്തെ യാത്രാനുമതി ലഭിച്ച ആരോഗ്യ പ്രവർത്തകരായിരുന്നു.

ജൂലൈ മാസത്തിലായിരുന്നു സൗദിയിൽ സെക്കൻഡ് ഡോസ് വാക്സിൻ എല്ലാ വിഭാഗങ്ങൾക്കും നൽകിത്തുടങ്ങിയതെന്നതിനാൽ അതിനു ശേഷം നാട്ടിലെത്തിയ പ്രവാസികൾ വളരെ കുറവാണ്.

അതേ സമയം സൗദിയിൽ നിന്ന് സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് നേരിട്ട് മടങ്ങാനുള്ള അനുമതി വന്നതിനു ശേഷം നാട്ടിലേക്ക് അവധിയിൽ മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്