Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 174 പേർക്ക്; 1.53 കോടി പേർക്ക് സെക്കൻഡ് ഡോസ് നൽകി

ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ സ്ഥിരീകരിച്ചത് 174 പേർക്ക് മാത്രം. അതേ സമയം 202 പേർ കൂടി സുഖം പ്രാപിച്ചു.

നിലവിൽ 2788 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 803 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. സമീപ ദിനങ്ങളിലായി രാജ്യത്തെ ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥായിലായവരുടെ എണ്ണവും കുത്തനെ കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 കൊറോണ മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8565 ആയി ഉയർന്നു.

രാജ്യത്ത് ഇത് വരെയായി 3.76,48,993 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,23,43,031 ഫസ്റ്റ് ഡോസും 1,53,05,962 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്