വാക്സിൻ മൂന്നാമത് ഡോസ് സ്വീകരിക്കേണ്ട വിഭാഗങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
റിയാദ്: മൂന്നാമത് ഡോസ് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ട വിഭാഗങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരിച്ചു.
ചില വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് ആവശ്യമാകുന്നതിൻ്റെ പ്രാധാന്യം വ്യക്ത്മാക്കുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണു ആരോഗ്യ മന്ത്രാലയത്തിൻ്റെ വിശദീകരണം.
രോഗപ്രതിരോധ ശേഷിയിൽ അസന്തുലിതാവസ്ഥയുള്ളവർ, അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ, കിഡ്നി സംബന്ധമായ പ്രശ്നങ്ങളുള്ളവരും ഡയാലിസിസിനു വിധേയരാകുന്നവരും എല്ലാം മൂന്നാമത് ബൂസ്റ്റർ ഡോസ് സ്വീകരിക്കണം.
മുകളിൽ പറഞ്ഞ വിഭാഗങ്ങൾക്ക് പുറമെ മറ്റ് ഏതെങ്കിലും വിഭാഗങ്ങൾ മൂന്നാമത് ഡോസ് സ്വീകരിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് പഠനം നടക്കുന്നതായും ഡോ: അബ്ദുൽ ആലി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa