Thursday, November 28, 2024
Saudi ArabiaTop Stories

ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കുന്നതിൽ ഉൾപ്പെടാത്ത നിരവധി പ്രവാസികൾ അനുകൂലമായ എന്തെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ

സൗദി ഭരണകൂടത്തിൻ്റെ നിർദ്ദേശപ്രകാരം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റി എൻട്രി വിസയുമെല്ലാം ഓട്ടോമാറ്റിക്കായി പുതുക്കി നൽകുന്ന പ്രക്രിയകൾ തുടരുന്നതിനിടയിലും ഇനിയൊരിക്കലും തങ്ങളുടെ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ച് നാട്ടിൽ കഴിയുന്ന പ്രവാസികൾ അനവധിയുണ്ട്.

കൊറോണ മൂലം സൗദിയിലേക്കുള്ള യാത്രകൾ മുടങ്ങിയപ്പോൾ ആദ്യ ഘട്ടത്തിൽ രാജ കല്പന പ്രകാരം ഇഖാമയും റി എൻട്രിയും പുതുക്കി ലഭിച്ചെങ്കിലും കഴിഞ്ഞ വർഷം അവസാനത്തോടെ ഇഖാമയും റി എൻട്രിയും പുതുക്കുന്നത് അവസാനിച്ചതിൽ പെട്ട പ്രവാസികളാണിവർ.

പിന്നീടുള്ള സൗജന്യ പുതുക്കലുകളിൽ ഇവരിൽ പലരും തങ്ങളും ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർഭാഗ്യമെന്നോണം ലിസ്റ്റിൽ ഇവരിൽ പലരും ഉൾപ്പെടാതിരിക്കുകയായിരുന്നു.

മാസങ്ങൾ കഴിഞ്ഞതിനാൽ കഫീൽ വഴി പുതുക്കാൻ ശ്രമിച്ചാൽ തന്നെയും ലെവി ഇനത്തിലും മറ്റും വൻ തുക നൽകേണ്ടതുള്ളതിനാൽ അത്തരത്തിൽ പണം നൽകി പുതുക്കാനുള്ള ശ്രമം ഇവരിൽ പലരും ഉപേക്ഷിക്കുകയായിരുന്നു.

അതോടൊപ്പം പണം നൽകിയാൽ പോലും കഫീൽ റെഡിലായതിനാലും കഫീലുമാരും കംബനി എച്ച് ആറും സഹകരിക്കാത്തതിനാലും മറ്റും പുതുക്കാൻ സാധിക്കാതെ നാട്ടിൽ കുടുങ്ങിയവരും ഉണ്ട്.

കൊറോണ പ്രതിസന്ധിയെല്ലാം അവസാനിച്ച് ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചാൽ തങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്.

അഥവാ പുതുക്കാൻ സാധിച്ചില്ലെങ്കിൽ പോലും പുതിയ വിസയിൽ സൗദിയിലേക്ക് മടങ്ങുന്നതിനു 3 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ നിബന്ധനയെങ്കിലും തങ്ങളുടെ കാര്യത്തിൽ ഒഴിവായിക്കിട്ടുമെന്നും ഇവരിൽ പലരും പ്രതീക്ഷിക്കുന്നുണ്ട്.

ഇത്തരത്തിൽ നാടിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ അനുകൂലമായ എന്തെങ്കിലും തീരുമാനം കൈക്കൊള്ളുന്നതിനായി സൗദി അധികൃതരെ സ്ഥിതി ബോധ്യപ്പെടുത്താൻ ഇന്ത്യൻ എംബസിയും എംബസിയെ സമ്മർദ്ദം ചെലുത്താൻ പ്രവാസി സംഘടനകളും ശ്രമിക്കേണ്ടതുണ്ടെന്നാണ് പ്രവാസികൾ ആവശ്യപെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്