കൂടുതൽ പ്രവാസികളുടെ ഇഖാമയും റി എൻട്രി വിസയും പുതുക്കി ലഭിച്ചു; കാലാവധി പരിശോധിക്കാൻ ചെയ്യേണ്ടത്
നാട്ടിൽ കുടുങ്ങിയ കൂടുതൽ സൗദി പ്രവാസികളുടെ ഇഖാമ കാലാവാധിയും റി എൻട്രി വിസാ കാലാവധിയും ഇന്നലെയും ഇന്നുമായി പുതുക്കി ലഭിച്ചു.
പുതുക്കി ലഭിച്ചവരെല്ലാം സെപ്തംബർ 30 വരെ മാത്രമേ പുതുക്കിയിട്ടുള്ളൂ എന്നാണ് അറേബ്യൻ മലയാളിയെ അറിയിച്ചത്.
നവംബർ 30 വരെ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കി ലഭിക്കുമെന്ന പ്രഖ്യാപന പ്രകാരം ഇത് വരെ നവംബർ 30 വരെ ആർക്കും പുതുക്കി ലഭിച്ചിട്ടില്ല. വൈകാതെ നടപടികൾ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
പല പ്രവാസികളും തങ്ങളുടെ ഇഖാമയും റി എൻട്രിയും പുതുക്കിയ മെസ്സേജ് മൊബൈലിൽ വരാത്തതിനാൽ പുതുക്കിയിട്ടില്ല എന്ന ധാരണയിൽ കഴിയുന്നുണ്ടെന്ന് പലരുടെയും സന്ദേശങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ ഇവരിൽ പലരും കാലാവധി പരിശോധിക്കാനുള്ള ലിങ്ക് വഴി ചെക്ക് ചെയ്തപ്പോൾ പുതുക്കിയതായും കാണാൻ സാധിച്ചിട്ടുണ്ട്. അത് കൊണ്ട് മെസ്സേജ് വന്നില്ലെങ്കിൽ പോലും ഇടക്ക് ലിങ്ക് വഴി കാലാവധി പരിശോധിക്കുന്നത് നല്ലതാണ്. ലിങ്കുകൾ താഴെ കൊടുക്കുന്നു.
ഇഖാമ കാലാവധി നാട്ടിൽ നിന്ന് തന്നെ ആർക്കും പരിശോധിക്കാൻ https://www.mol.gov.sa/IndividualUser/BasicInfo.aspx എന്ന ലിങ്ക് വഴിയാണ് സാധിക്കുക. ഇതിനു പുറമെ സൗദിയിലുള്ള സുഹൃത്തുക്കളുടെ അബ്ഷിർ വഴിയും കാലാവധി പരിശോധിക്കാൻ കഴിയും.
റി എൻട്രി കാലാവധി പരിശോധിക്കുന്നതിന് https://muqeem.sa/#/visa-validity/check എന്ന ലിങ്കിലാണ് കയറേണ്ടത്. ആർക്കും സ്വന്തം മൊബൈലിൽ നിന്ന് തന്നെ ഇവയെല്ലാം പരിശോധിക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa