കൊറോണ മൂലം കാൻസൽ ചെയ്യപ്പെട്ട ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൗദി സിവിൽ ഏവിയേഷൻ്റെ പുതിയ അറിയിപ്പ്
കൊറോണ മൂലം വിമാന സർവീസുകൾ മുടങ്ങിയതിനാൽ കാൻസൽ ചെയ്യപ്പെട്ട ടിക്കറ്റുകൾ കൈകര്യം ചെയ്യുന്നത് സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ സൗദി സിവിൽ ഏവിയേഷൻ രാജ്യത്ത് പ്രവർത്തിക്കുന്ന എയർലൈനുകൾക്കാായി പുറപ്പെടുവിച്ചു.
എയർലൈനുമായി കരാർ തുടരാൻ യാത്രക്കാരൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ അയാൾക്ക് ഉപയോഗിക്കാത്ത ടിക്കറ്റ് തുക ലഭ്യമായ പേയ്‌മെൻ്റ് മാർഗങ്ങൾ വഴി തിരികെ നൽകണം.
അതേ സമയം യാത്രക്കാരനു പകരമായി ഒരു എക്സേഞ്ച് വൗച്ചർ നൽകുകയാണെങ്കിൽ അതയാൾക്ക് വീണ്ടും ഉപയോഗിക്കാനോ തിരിച്ച് നൽകാനോ സാധിക്കണം.അതിനു അധിക തുക ഈടാക്കാൻ പാടില്ല.
യാത്രക്കാരൻ യാത്ര റീഷെഡ്യൂൾ ചെയ്യുകയാണെങ്കിൽ നേരത്തെ ബുക്ക് ചെയ്ത അതേ റൂട്ടിലേക്കാണെങ്കിൽ ഫീസ് ഒന്നും ഈടാക്കാൻ പാടില്ല.
എന്നാൽ റീ ഷെഡ്യൂൾ ചെയ്യുന്നത് പുതിയ റൂട്ടിലേക്കാണെങ്കിൽ പുതിയ റൂട്ടിലേക്കുള്ള വ്യത്യാസത്തിൻ്റെ തുക മാത്രം ഈടാക്കാൻ എയർലൈനുകൾക്ക് അനുമതിയുണ്ട്. എന്നാൽ റീ ഷെഡ്യൂൾ ചെയ്യുന്നതിനോ മറ്റോ ഫീസ് ഈടാക്കാൻ പാടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa