Wednesday, October 2, 2024
Saudi ArabiaTop Stories

രണ്ട് ദിവസമായി കാണാതായ മകളെ കണ്ടെത്താൻ ആഹ്വാനം ചെയ്ത് സൗദി പിതാവ്; മകൾ പുറത്ത് പോകുന്ന രംഗം സിസിടിവിയിൽ

തബൂക്കിൽ രണ്ട് ദിവസം മുംബ് കാണാതായ തൻ്റെ മകളെ കണ്ടെത്താൻ ആഹ്വാനം ചെയ്ത് സ്വദേശിയായ പിതാവ്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു 13 വയസ്സുകാരിയായ റീം എന്ന തൻ്റെ മകൾ വീട്ടിൽ നിന്ന് പുറത്ത് പോയതെന്ന് പിതാവ് വ്യക്തമാക്കി.

കറുത്ത അബായയും നിഖാബും ഗ്രേ കളർ പാൻ്റുമായിരുന്നു തൻ്റെ മകൾ ധരിച്ചിരുന്നതെന്ന് പിതാവ് അറിയിച്ചു.

ഹയ്യു അബൂ സബ്അയിലെ ഒരു സിസിടിവി കാമറയിൽ കാണാതായ പെൺകുട്ടി പോകുന്നത് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ സ്കൂൾ ചൂവരിനടുത്തേക്ക് കുട്ടി നീങ്ങിയിട്ടുണ്ട്.

കാണാതായ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0530419275 എന്ന നംബറിൽ വിളിച്ചറിയിക്കണമെന്ന് കുടുംബം അപേക്ഷിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്