Tuesday, September 24, 2024
GCCTop Stories

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം

ദമ്മാം: വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്കുള്ള  കേന്ദ്ര സർക്കാർ മൂന്ന് ദിവസം മുമ്പ് പുറപ്പെടുവിച്ചപുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങക്കെതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം.

നാട്ടിലേക്ക് വരുന്ന കൈക്കുഞ്ഞുങ്ങൾക്കുൾപ്പെടെയുള്ള യാത്രക്കാർ അടക്കം 72 മണിക്കൂറിനുള്ളിൽ എടുത്ത RT-PCR ടെസ്റ്റ് റിസൾറ്റ്  എയർ സുവിദ പോർട്ടലിൽ യാത്രയ്ക്ക് മുൻപേ അപ്‌ലോഡ് ചെയ്യണമെന്നും, സെൽഫ് ഡിക്ലറേഷൻ ഫോമും, കോവിഡ്  ടെസ്റ്റ് റിസൾറ്റും പ്രിന്റ് ഔട്ട് എടുത്ത് എയർപോർട്ടിൽ നൽകണമെന്നുമാണ്‌ പുതിയ നയത്തിൽ പറയുന്നത്. 

അതോടൊപ്പം എമർജൻസി യാത്രക്കാർക്കു നേരത്തെ നൽകിയിരുന്ന ഇളവ് ഇനി മുതൽ അനുവദിക്കുന്നതല്ല എന്നും പുതിയ നിബന്ധനയിൽ പറയുന്നുണ്ട്.

പുതിയ നയപ്രകാരം രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ, വിദേശങ്ങളിൽ നിന്നും ജയിൽ മോചിതരാകുന്നവർക്കോ, നാട് കടത്തപ്പെടുന്നവർക്കോ പോലും ഇനി മുതൽ ഇളവുണ്ടാകില്ല.

കൊറോണയും സ്വദേശിവൽക്കരണവും കാരണം ജോലി നഷ്ടപ്പെട്ട് ഒട്ടേറെ സാമ്പത്തിക ബാധ്യതകളുമായി  നാട്ടിലേയ്ക്ക് മടങ്ങുന്ന  പ്രവാസികൾക്ക് വലിയൊരു തിരിച്ചടിയാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ.

കോവിഡ് രോഗബാധ തുടങ്ങി ഇന്നുവരെ പ്രവാസികൾക്കായി ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാർ, പ്രവാസികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങളാണ് എപ്പോഴും സ്വീകരിച്ചു വരുന്നത് എന്നാണ് നവയുഗം കേന്ദ്ര കമിറ്റി ആരോപിക്കുന്നത്.

പ്രവാസികൾക്ക് ദ്രോഹകരമായ ഇത്തരം നിബന്ധനകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും, അതിനായി  എല്ലാ പ്രവാസി സംഘടനകളും, കൂട്ടായ്മകളും ഒറ്റക്കെട്ടായി ഉച്ചത്തിൽ ശബ്ദമുയർത്തണമെന്നുo നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണികുട്ടനും, ജനറൽ സെക്രട്ടറി വാഹിദ് കാര്യറയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്