കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം സൗദിയിൽ പിടിക്കപ്പെട്ടത് 7000 ത്തിൽ പരം ഇഖാമ നിയമ ലംഘകർ
ജിദ്ദ: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകളിൽ 15806 വിദേശികൾ പിടിയിലായി
പിടിക്കപ്പെട്ടവരിൽ 7609 ഇഖാമ നിയമ ലംഘകരും 1672 തൊഴിൽ നിയമ ലംഘകരും 6525 അതിർത്തി നിയമ ലംഘകരും ഉൾപ്പെടുന്നു.
അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 469 പേരെയും പിടികൂടിയിട്ടുണ്ട്. അതിൽ 50 ശതമാനം യമനികളും 46 ശതമാനം എത്യോപ്യക്കാരും 4 ശതമാനം മറ്റു രാജ്യക്കാരുമാണ്.
അനധികൃത മാർഗങ്ങൾ വഴി സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 90 പേരെയും നിയമ ലംഘകർക്ക് സഹായം നൽകിയ 12 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം,.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa