Thursday, November 28, 2024
Saudi ArabiaTop Stories

കൂലിക്കഫീലുമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ജവസാത്ത് വീണ്ടും

സ്വന്തം നിലയിൽ ജോലി ചെയ്യാനോ മറ്റുള്ളവർക്ക് കീഴിൽ ജോലി ചെയ്യാനോ വിദേശികളെ അനുവദിക്കുന്ന സ്പോൺസർമാർക്ക് ശക്തമായ മുന്നറിയിപ്പ് ആവർത്തിച്ച് ജവാസാത്ത്.

ജവാസാത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്‌ ജവാസാത്ത് വീണ്ടും മുന്നറിയിപ്പ് നൽകിയത്.

നിയമ ലംഘകരായ സ്പോൺസർമാർക്ക് ജവാസാത്ത് നൽകുന്ന മുന്നറിയിപ്പുകൾ താഴെ വിവരിക്കുന്നു.

സ്പോൺസർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. സ്പോൺസർ വിദേശിയാണെങ്കിൽ നാട് കടത്തുകയും ചെയ്യും.

സ്പോൺസർ ആറ് മാസം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും.

അഞ്ച് വർഷത്തേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തും.

തൊഴിലാളുകളുടെ എണ്ണത്തിനനുസരിച്ച് പിഴയും ഇരട്ടിയാക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്