Wednesday, November 27, 2024
Saudi ArabiaTop Stories

സൗദി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ച് നിറയൊഴിച്ച ഭീകരനെ വധശിക്ഷക്ക് വിധേയനാക്കി

ദമാം: ഈസ്റ്റേൺ പ്രൊവിൻസിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മെഷീൻ ഗൺ ഉപയോഗിച്ച് നിറയൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭീകരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മക്കീ ബിൻ കാളിം ആൽ ഉബൈദ് എന്ന പേരുള്ള സൗദി പൗരനെയാണു ദമാമിൽ ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി വാണ്ടഡ് ലിസ്റ്റിൽ പെട്ട ഭീകരരുമായു  മീറ്റിംഗുകൾ നടത്തിയതിനും ആയുധക്കച്ചവടവും മയക്ക് മരുന്ന് ഇടപാടുകളും നടത്തിയതിനും തെളിവുകളുണ്ട്.

മോഷണം, കവർച്ച, പൊതു സുരക്ഷക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങൾ എന്നിവയെല്ലാം പ്രതിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങളാണ്.

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സ്വസ്ഥതക്ക് വിഘാതം സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള ഭീകര പ്രവൃത്തികൾക്ക് പരമാവധി ശിക്ഷയായിരിക്കും അന്തിമമായി ലഭിക്കുക എന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്