Monday, September 23, 2024
Saudi ArabiaTop Stories

വിസിറ്റിംഗ് വിസകൾ ഇഖാമയിലേക്ക് മാറ്റാമെന്ന പ്രചാരണം സൗദി ജവാസാത്ത് നിഷേധിച്ചു

വിസിറ്റിംഗ് വിസകൾ ഇഖാമയിലേക്ക് മാറ്റാൻ ഇപ്പോൾ സാധിക്കുമെന്ന തരത്തിൽ  നടക്കുന്ന പ്രചാരണത്തോട് സൗദി ജവാസാത്ത് പ്രതികരിച്ചു.

ഈ വിഷയത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല.

ഔദ്യോഗിക വകുപ്പുകൾ ഒരുക്കിയ സംവിധാനങ്ങൾ അത്തരത്തിൽ ഒരു മാറ്റം അനുവദിക്കുന്നുമില്ല.

ഇത്തരത്തിൽ സുപ്രധാനമായ ഏതെങ്കിലും തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ അത് ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ അറിയിക്കുമെന്നും ജവാസാത്ത് ഓർമ്മപ്പെടുത്തി.

വിസിറ്റ് വിസകൾ ഇഖാമയിലേക്ക് മാറ്റാൻ സാധിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ ചിലർ വ്യാജ പ്രചാരണം നടത്തിയത് ശ്രദ്ധയിൽ പെട്ടപ്പോഴാണു ജവാസാത്ത് ഇത്തരത്തിൽ പ്രതികരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്