Wednesday, November 27, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് വർദ്ധിച്ചു

സൗദിയിലെ വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നത് വർദ്ധിച്ചതായി സൗദി കേന്ദ്ര ബാങ്ക് ഡാറ്റ വ്യക്തമാക്കുന്നു.

2020 ലെ ആദ്യത്തെ 9 മാസങ്ങളുമായി 2021 ലെ ആദ്യത്തെ 9 മാസത്തെ ട്രാൻസാക്ഷനുകൾ തുലനം ചെയ്തപ്പോഴാണ് വിദേശികളുടെ ഇടപാട് വർദ്ധിച്ചതായി കാണുന്നത്.

116.3 ബില്യൻ റിയാലാണ് 2011 ലെ ആദ്യ  9 മാസങ്ങളിൽ വിദേശികൾ നാട്ടിലേക്ക് അയച്ചത്. ഇത് 2020 നേക്കാൾ 6% വർദ്ധനവാണു രേഖപ്പെടുത്തുന്നത്.

അതേ സമയം ഈ വർഷം സെപ്തംബർ മാസത്തിൽ വിദേശികൾ അയച്ച തുക ആഗസ്ത് മാസം അയച്ച തുകയേക്കാൾ 3% കുറവാണ് എന്ന് ഡാറ്റ വ്യക്തമാക്കുന്നു.

അതോടൊപ്പം സൗദി പൗരന്മാർ വിദേശത്തേക്ക് ഈ വർഷം ആദ്യ 9 മാസങ്ങളിൽ അയച്ച തുക കഴിഞ്ഞ വർഷം ആദ്യ 9 മാസം അയച്ച തുകയേക്കാൾ 36 ശതമാനം വർദ്ധിച്ചിട്ടുമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്