Tuesday, November 26, 2024
Saudi ArabiaTop Stories

ജിദ്ദയിൽ താമസ സ്ഥലം ലഭിക്കാത്ത വിദേശി കിടന്നത് റോഡിൽ; ഇടപെട്ട് മന്ത്രാലയം

ജിദ്ദ: ‘ഹാരിസ്’ ആയി ജോലി ചെയ്യുന്ന വിദേശ തൊഴിലാളി  റോഡിൽ കിടന്ന സംഭവത്തിൽ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ഇടപെട്ടു.

ജോലി ചെയ്യുന്ന സ്ഥാപനം താമസ സ്ഥലം നൽകാതിരുന്നതിനാലായിരുന്നു തൊഴിലാളിക്ക് റോഡിൽ കിടക്കേണ്ടി വന്നത്.

പ്രശ്നത്തിൽ ഇടപെട്ട മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ നിരീക്ഷക സംഘം സ്ഥാപനത്തിന്റെ നിയമ ലംഘനം രേഖപ്പെടുത്തി.

അടുത്ത 24 മണിക്കൂറിനുള്ളിൽ തൊഴിലാളിക്ക് മെച്ചപ്പെട്ട താമസ-തൊഴിൽ സാഹചര്യം ഒരുക്കണമെന്ന് സ്ഥാപന അധികൃതരോട് മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു.

ഇത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ‘മഅൻ’ ആപ് വഴിയോ 19911 നമ്പർ വഴിയോ  അറിയിക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

ഇത്തരത്തിൽ മന്ത്രാലയത്തെ അറിയിക്കുന്ന കേസുകൾ വളരെ രഹസ്യമായിട്ടായിരിക്കും കൈകാര്യം ചെയ്യുകയെന്നും നിയമ ലംഘനം സ്ഥിരീകരിച്ചാൽ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയ വാക്താവ് പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്