റെസ്റ്റോറന്റിലെ തൊഴിലാളികളെ മർദ്ദിച്ച 5 പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു
ഖുവൈഇയ: റിയാദ് മക്ക റോഡിലെ ഒരു പ്രമുഖ റെസ്റ്റോറന്റിൽ അക്രമം അഴിച്ച് വിട്ട പ്രതികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് സ്വദേശികളാണ് പ്രതികളെന്ന് റിയാദ് പോലീസ് മീഡിയാ വാക്താവ് വെളിപ്പെടുത്തി.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതിനു ശേഷം പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
റെസ്റ്റോറന്റിലെ ജീവനക്കാരെ ഒരു സംഘം യുവാക്കൾ മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.
തുടർന്ന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിടുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa