റിയാദിൽ ഒക്ടോബറിൽ മാത്രം മാനവ വിഭവശേഷി മന്ത്രാലയം നടത്തിയത് 18,000 പരിശോധനകൾ
റിയാദ്: ഇക്കഴിഞ്ഞ ഒക്ടോബറിൽ മാത്രം മാനവ വിഭവ ശേഷി മന്ത്രാലയത്തിൻ്റെ റിയാദ് ബ്രാഞ്ച് 18,500 പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു.
പരിശോധനകളിൽ ആകെ 3,200 നിയമ ലംഘനങ്ങളാണു കണ്ടെത്തിയതെന്ന് മന്ത്രാലയ വാക്താവ് സഅദ് അൽ ഹമ്മാദ് പറഞ്ഞു.
റിയാദ് പ്രവിശ്യയിൽ ഉൾപ്പ്പെടുന്ന ഗവർണ്ണറേറ്റുകളിൽ മാത്രം നടന്ന പരിശോധനകളുടെ കണക്കാണ് മന്ത്രാലയം പുറത്ത് വിട്ടത്.
ഏതെങ്കിലും രീതിയിലുള്ള തൊഴിൽ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ‘മഅൻ’ ആപ് വഴിയോ 19911 നംബർ വഴിയോ അധികൃതരെ വിവരമറിയക്കണമെന്ന് സഅദ് അൽ ഹമ്മാദ് പൊതു ജനങ്ങളോട് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
മന്ത്രാലയത്തെ അറിയിക്കുന്ന കേസുകൾ വളരെ രഹസ്യമായിട്ടായിരിക്കും കൈകാര്യം ചെയ്യുകയെന്നും നിയമ ലംഘനം സ്ഥിരീകരിച്ചാൽ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഹമ്മാദ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa