പെർമിറ്റില്ലാതെ ഉംറ നിർവ്വഹിക്കാനും നമസ്ക്കരിക്കാനും മസ്ജിദുൽ ഹറാമിൽ എത്തുന്നവർക്ക് സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്
മക്ക: അനുമതിയില്ലാതെ ഉംറ നിർവഹിക്കാൻ എത്തുന്നവർക്കും മസ്ജിദിൽ ഹറാമിൽ പ്രവേശിക്കുന്നവർക്കും സൗദി പൊതുസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.
ഇത്തരത്തിൽ എത്തി പിടിക്കപ്പെടുന്ന നിയമലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.
പെർമിറ്റ് ഇല്ലാതെ ഉംറ നിർവഹിക്കാൻ വന്നാൽ പിടിക്കപ്പെടുന്നവർക്ക് 10,000 റിയാൽ പിഴയും അനുവാദമില്ലാതെ വിശുദ്ധ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് 1,000 റിയാൽ പിഴയുമാണ് ശിക്ഷ.
ഇഅതമർനാ , തവക്കൽനാ ആപുകൾ വഴിയാണ് ഉമ്രക്കും നമസ്ക്കരത്തിനും പെർമിറ്റ് എടുക്കേണ്ടത്.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 12 വയസ്സ് പൂർത്തിയായവർക്ക് ആപുകൾ വഴി പെർമിറ്റ് ലഭിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa