Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ മൂന്നാമത് ഡോസ് വാക്സിൻ നൽകൽ പുരോഗമിക്കുന്നു; ഇത് വരെ 2.73 ലക്ഷം പേർ സ്വീകരിച്ചു

ജിദ്ദ: സൗദിയിൽ പുതുതായി 43 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 39 പേർ കൂടി സുഖം പ്രാപിച്ചു.

നിലവിൽ 52 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 2 കൊറോണ മരണമാണ്.

ഇത് വരെയായി 4.62 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2.42 കോടി ഫസ്റ്റ് ഡോസും 2.17 കോടി സെക്കൻഡ് ഡോസും 2.73 ലക്ഷം തേർഡ് ഡോസും ഉൾപ്പെടുന്നു.

സെക്കൻഡ് ഡോസ് സ്വീകരിച്ച് 6 മാസം പിന്നിട്ടവരെല്ലാം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ആഹ്വാനം ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്