സൗദി യാത്രയുമായി ബന്ധപ്പെട്ട് പ്രവാസികൾ ചോദിക്കുന്ന 6 ചോദ്യങ്ങളും ഉത്തരങ്ങളും
സൗദി യാത്രയുമായി ബന്ധപ്പെട്ട് പ്രവാസി സുഹൃത്തുക്കൾ അടുത്തിടെയായി അറേബ്യൻ മലയാളിയുടെ ഇൻബോക്സിലൂടെ ഉന്നയിച്ച 6 ചോദ്യങ്ങളും അവക്കുള്ള മറുപടിയും താഴെ കൊടുക്കുന്നു.
1. സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഉടൻ ഉണ്ടാകുമോ ?
ഉത്തരം: ഇതിനെക്കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും പറയാൻ വയ്യ. ഇനി തീരുമാനമെടുക്കേണ്ടത് സൗദി അധികൃതരാണെന്ന നിലപാടിലാണിപ്പോൾ ഇന്ത്യൻ അംബാസഡർ ഉള്ളത്. സൗദി അധികൃതരുടെ കനിവ് മാത്രമാണു പ്രതീക്ഷ.
2. നിലവിൽ സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് പോകാൻ സാധിക്കുന്ന വിഭാഗങ്ങൾ ഏതെല്ലാം ?
ഉത്തരം: സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത മുഴുവൻ പ്രവാസികളും, ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട പ്രൊഫഷനുകളിലുള്ളവർ, അവരുടെ ബന്ധുക്കൾ, അദ്ധ്യാപകർ, എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും, അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാർ.
3. നിലവിലെ സാഹചര്യത്തിൽ നേരിട്ട് വിമാന സർവീസ് തുടങ്ങുന്നത് വരെ കാത്തിരിക്കുകയാണോ നല്ലത് അതോ പെട്ടെന്ന് മടങ്ങുകയോ ?
ഉത്തരം: ഓരോരുത്തർക്കും വ്യത്യസ്ത തൊഴിൽ, ജീവിത സാഹചര്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. മറ്റൊരാൾ എടുക്കുന്ന നിലപാട് ഇതിൽ ആരും തങ്ങളുടെ കാര്യത്തിൽ എടുക്കരുത്. കഫീൽ റെഡിലും മറ്റുമായി നിൽക്കുന്നവരും ഇഖാമയും റി എൻട്രിയും പുതുക്കാൻ നാട്ടിൽ നിന്ന് കഫീലിനോട് ആവശ്യപ്പെടാൻ പ്രയാസമുള്ളവരുമെല്ലാം പെട്ടെന്ന് മറ്റു രാജ്യങ്ങളിലൂടെ മടങ്ങുക തന്നെയായിരിക്കും നല്ലത്.
4. ഇനി നവംബർ 30 നു ശേഷം വീണ്ടും ഓട്ടോമാറ്റിക്കായി പുതുക്കുമോ ?
ഉത്തരം: ഇത് വരെ അത് സംബന്ധിച്ച് ഒരു അറിയിപ്പും വന്നിട്ടില്ല. അത് സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനത്തിനനുസരിച്ച് പ്രഖ്യാപിക്കും.
5. ഇഖാമ മാത്രം നീട്ടിക്കിട്ടുകയും 6 മാസത്തിലധികമായി റി എൻട്രി എക്സ്പയർ ആകുകയും ചെയ്തതിനാൽ പണം കൊടുത്തിട്ടും റി എൻട്രി നീട്ടാൻ സാധിക്കാത്ത അവസ്ഥയിലാകുകയും ചെയ്തവർ എന്ത് ചെയ്യണം?
ഉത്തരം: റി എൻട്രി എക്സ്പയർ ആയി 6 മാസം കഴിഞ്ഞാൽ പിന്നീട് കഫീലിനു പുതുക്കാൻ സാധിക്കുന്നില്ലെന്ന് പലരും പരാതി പറയുന്നുണ്ട്. എങ്കിലും ചില ട്രാവൽ ഏജൻസികൾ നാട്ടിൽ നിന്ന് സൗദി എംബസി വഴി അത്തരം കേസുകൾ പുതുക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്ന് അറേബ്യൻ മലയാളിക്ക് അറിയാൻ സാധിച്ചിട്ടുണ്ട്.
6.സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയവർ പുതിയ തൊഴിൽ വിസയിലോ വിസിറ്റിംഗ് വിസയിലോ വീണ്ടും സൗദിയിലേക്ക് പോകുകയാണെങ്കിൽ നേരിട്ട് പോകാൻ സാധിക്കുമോ?
ഉത്തരം: സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ പിന്നീട് ഏത് തരം വിസയിൽ പോകുകയാണെങ്കിലും നേരിട്ട് പോകാൻ സാധിക്കുമെന്നാണു ജവാസാത്ത് അറിയിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa