Tuesday, September 24, 2024
Saudi ArabiaTop Stories

മദീന സിയാറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന രണ്ട് മലയാളി കുടുംബങ്ങൾ  സഞ്ചരിച്ച കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു.

മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) യാണ് അപകടത്തിൽ മരിച്ചത്.

റിഷാദിന്റെ ഭാര്യക്കും ഭാര്യാ മാതാവിനും കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കുണ്ട്.

ജിദ്ദയിൽ നിന്നുള്ള ഒരു കുടുംബവും ജിസാനിൽ നിന്നെത്തിയ മറ്റൊരു കുടുംബവും ഒന്നിച്ചായിരുന്നു ജിദ്ദയിൽ നിന്ന് മദീന സിയറക്കായി പുറപ്പെട്ടത്.

മദീനയിലെത്തി സിയാറ കഴിഞ്ഞ് ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെ റാബിഗിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം രാത്രി അപകടം സംഭവിച്ചത്.

പരിക്കേറ്റവരെ ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റി. റിഷാദ് അലിയുടെ മൃതദേഹം റാബഗ് ഹോസ്പിറ്റൽ മോർച്ചറിയിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്