Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ ഒട്ടകത്തിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ പെട്ട ഒരു യുവാവ് കൂടി മരിച്ചു

ജിദ്ദ: മദീന സിയാറ കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന  മലയാളി കുടുംബങ്ങൾ  സഞ്ചരിച്ച കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പെട്ട ഒരാൾ കൂടി മരിച്ചു.

മലപ്പുറം പുകയൂർ സ്വദേശി കൊളക്കാടൻ കുഞ്ഞീതു മുസ് ലിയാരുടെ മകൻ അബ്ദുൽ റഹൂഫ് (37)ആണ്‌ ആശുപത്രിയിൽ വെച്ച് മരിച്ചത്.

നേരത്തെ മലപ്പുറം സ്വദേശി റിഷാദ് അലി അപകട സ്ഥലത്ത് വെച്ച് മരിച്ചിരുന്നു. അദ്ദേഹത്തെ ഇന്നലെ മക്കയിൽ ഖബറടക്കി.

മദീനയിലെത്തി സിയാറ കഴിഞ്ഞ് ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെ റാബിഗിൽ വെച്ചായിരുന്നു  അപകടം സംഭവിച്ചത്.അബ്ദുൽ റഹൂഫ് ആയിരുന്നു കാർ ഓടിച്ചിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്