സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ 2000 ത്തിനു മുകളിൽ; 3 ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു
ജിദ്ദ: സൗദിയിൽ പുതുതായി 44 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ സുഖം പ്രാപിച്ചത് 41 പേർ. നിലവിൽ 2180 ആക്റ്റീവ് കേസുകളാണുള്ളത്.
51 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്. ഗുരുതരാവസ്ഥയിലായവരുടെ എണ്ണം നേരത്തെ 50 നും താഴെ എത്തിയിരുന്ന സ്ഥാനത്താണിപ്പോൾ വീണ്ടും 50 നു മുകളിലായിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇത് വരെ കൊറോണ മുലം മരിച്ചവരുടെ എണ്ണം 8811 ആയി ഉയർന്നിട്ടുണ്ട്.
ബൂസ്റ്റർ ഡോസ് നൽകൽ ആരംഭിച്ച ശേഷം ഇത് വരെയായി 3,06,534 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇത് വരെയായി 2.43 കോടിയിലധികം ഫസ്റ്റ് ഡോസും 2.19 കോടിയിലധികം സെകൻഡ് ഡോസും നൽകിക്കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q