Monday, September 30, 2024
Saudi ArabiaTop Stories

38 വർഷം തങ്ങളുടെ കൂടെക്കഴിഞ്ഞ ഇന്ത്യക്കാരന് സൗദി കുടുംബവും പ്രദേശത്തെ ജനങ്ങളും യാത്രയയപ്പ് നൽകിയ രീതി വൈറലാകുന്നു; വീഡിയോ

ഖുറയ്യാത്ത്: കഴിഞ്ഞ 38 വർഷങ്ങളോളമായി തങ്ങളുടെ കൂടെക്കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരനെ ഒരു സൗദി കുടുംബവും പ്രദേശത്തെ ജനങ്ങളും യാത്രയയച്ച രീതി സൗദി സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ഖുറയാത്തിലെ ഒരു പള്ളിയിൽ ഇമാമായി സേവനം ചെയ്യുകയായിരുന്ന ശൈഖ് സഈദ് എന്ന ഇന്ത്യക്കാരനെയാണു ഒരു സൗദി കുടുംബവും പൊതു ജനങ്ങളും ആദരിക്കുകയും ഊഷ്‌മളമായാ യാത്രയയപ്പ് നൽകുകയും ചെയ്തത്.

ശൈഖ് സഈദിനു യാത്രയയപ്പ് നൽകുന്നതിൻ്റെ ഭാഗമായി സൗദി കുടുംബം സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പ്രദേശത്തെ പ്രമുഖ സൗദി പൗരന്മാർ പങ്കെടുക്കുകയായിരുന്നു.

സൗദിയോട് വിട പറയുന്നതിൽ ദു:ഖം പ്രകടിപ്പിച്ച ശൈഖ് സഈദ് രാജ്യത്തിനും നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി അറിയിച്ചു.

ചടങ്ങിൽ എത്തിയ പലരും ശൈഖ് സഈദിനു സമ്മാനങ്ങളും മറ്റും നൽകുകയും ചെയ്തു. ശൈഖ് സഈദിനു സൗദി കുടുംബവും ജനങ്ങളും നൽകിയ യാത്രയപ്പിൻ്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്