ഒരു മാസത്തിനുള്ളിൽ ജവാസാത്ത് ശിക്ഷ വിധിച്ചത് 11,000 നിയമ ലംഘകർക്ക്
ജിദ്ദ: ഇക്കഴിഞ്ഞ റബീഉൽ അവലിൽ മാത്രം 11,000 ത്തിൽ പരം നിയമ ലംഘകർക്ക് ശിക്ഷകൾ വിധിച്ചതായി സൗദി ജവാസാത്ത് അറിയിച്ചു.
ഇഖാമ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ചതിനാണ് വിദേശികൾക്കും സ്വദേശികൾക്കുമെതിരെ നടപടികൾ സ്വീകരിച്ചത്.
നാട് കടത്തലും പിഴ ശിക്ഷയും ജയിൽ ശിക്ഷയുമെല്ലാം നടപടികളിൽ പെടുന്നു.
അതിർത്തി നിയമ ലംഘകർക്ക് അഭയം നൽകുന്നവർക്കും ഇഖാമ തൊഴിൽ നിയമ ലംഘകരെ സഹായിക്കുന്നവർക്കുമെല്ലാം ശിക്ഷ വിധിച്ചിട്ടുണ്ട്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിയമ ലംഘകരെ കണ്ടെത്താനുള്ള ക്യാംബയിൻ ശക്തമായി തുടരുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa